Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MCYM Action

Thiruvananthapuram

എം​സിവൈ​എം ക​ർ​മ​പ​ദ്ധ​തി മാ​ബ്വോ 2026 ജീ​വ​ന്‍റെ ഉ​റ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു


തി​രു​വ​ന​ന്ത​പു​രം: എം​സി​വൈ​എം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അതിരൂപത യുടെ 2026 വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​യാ​യ "മാ​ബ്വോ 2026 -ജീ​വ​ന്‍റെ ഉ​റ​വ’ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അതിരൂപത സ​ഹാ​യമെ​ത്രാ​ൻ യൂ​ഹാ​ന്നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് എ​പ്പി​സ്കോ​പ്പ ഉദ്ഘാടനം ചെയ്തു.

തി​രു​വ​ന​ന്ത​പു​രം ​കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ. വി.​വി. രാ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം​സി​വൈ​എം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അതിരൂപത പ്ര​സി​ഡ​ന്‍റ് ജോ​ജി ക്ല​മ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡ​യ​റ​ക്ട​ർ ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അതിരൂപത വി​കാ​രി ജ​ന​റാൾ റ​വ. ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ ആ​ശം​സയ​ർ​പ്പി​ച്ചു. ഒന്പതു വൈ​ദി​ക ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 700-ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ എ​സ്. ജോ​യി സ്വാ​ഗ​തവും ട്ര​ഷ​റ​ർ ക്രി​സ് പി. ​റെ​ജി നന്ദിയും പറഞ്ഞു. തു​ട​ർ​ന്ന് ജീ​സ​സ് യൂ​ത്ത് കേ​ര​ള മ്യൂ​സി​ക് മി​നി​സ്ട്രി​യു​ടെ മ്യൂ​സി​ക് ബാ​ൻ​ഡ് ന​ട​ന്നു.

Latest News

Up